
കോഴഞ്ചേരി : പുല്ലാട് ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. പുറമറ്റം സ്വദേശി മഹേന്ത് കൃഷ്ണൻ സഞ്ചരിച്ചതിരുന്ന സാൻട്രോ കാറിനാണ് തീ പിടിച്ചത്. ബോണറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് കാർ നിറുത്തി പുറത്ത് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |