
തുമ്പമൺ: തുമ്പമൺ എൻ.എസ്.കെ ഇന്റർനാഷണൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്തർവിദ്യാലയ കലോത്സവം 'മിനി മിറാക്കിൾസ് ദി കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 10 പ്രമുഖ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. കിഡ് ഓഫ്‌കേരള' പട്ടം നേടിയ ദേശീയ ബാലമോഡൽ ഒൻപതുവയസുകാരി മിസ് ഏഞ്ചലിൻ അജി കലോത്സവം ഉദ്ഘാടനം ചെയ്തു. എൻ.എസ്.കെ. ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ എൻ.സുരേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.ലതാ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ശ്രീജ ശശിധരൻ, അല്ലി സി.മന്ത്രി, കാർത്തികേയൻ പിള്ള, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |