തിരുവല്ല : കിർഗിസ്ഥാനിൽ നടന്ന ഭിന്നശേഷിക്കാരുടെ നാലാമത് ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടി ഷാരോൺ റേച്ചൽ എബി മൂന്ന് സ്വർണം മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമായി. ഇരുപതു വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ റാപ്പിഡ്, ബ്ലിറ്റ്സ്, ക്ളാസിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഷാരോൺ സ്വർണം നേടിയത്.
ചെന്നൈയിൽ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി കീ അക്കൗണ്ട്സ് മാനേജർ തിരുവല്ല കിഴക്കൻ മുത്തൂർ റ്റോബീസ് ഭവനിൽ എബി മാത്യുവിന്റെയും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല അമിച്ചകരി മോഴിച്ചേരിൽ കുടുംബാംഗം എലിസബത്ത് മാമ്മൻ എബിയുടെയും മകളാണ്. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതയായി വീൽചെയറിൽ കഴിയുന്ന ഷാരോൺ ഇതിനോടകം നിരവധി ദേശീയഅന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |