SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഹരിപ്പാട്ടേക്കുള്ള ട്രാൻ.ബസ് ആലപ്പുഴയിൽ യാത്ര അവസാനി​പ്പി​ച്ചു, രാത്രി​യി​ൽ ഒറ്റപ്പെട്ട ബി​കോം വി​ദ്യാർത്ഥി​നി​ ജീവനക്കാർക്കെതി​രെ പരാതി​ നൽകി​

bus

പന്തളം : എറണാകുളത്ത് നിന്ന് ഹരിപ്പാട്ടേക്ക് യാത്രചെയ്ത ഒന്നാംവർഷ ബി​കോം വി​ദ്യാർത്ഥി​നി​യെ രാത്രി​യി​ൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആലപ്പുഴയിൽ ഇറക്കിവിട്ടതായി പരാതി. ശനി​യാഴ്ച വൈകിട്ട് 8.30 ഓടെയായി​രുന്നു സംഭവം. പന്തളം സ്വദേശിയായ വിദ്യാർത്ഥിനി ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി.

ബസ് ആലപ്പുഴ ഡി​പ്പോയിലെത്തിയപ്പോൾ സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും തുടർയാത്ര സാദ്ധ്യമല്ലെന്നും ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഇറക്കിവിട്ട് ജീവനക്കാർ മടങ്ങിയതായാണ് പരാതി.
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന പെൺകുട്ടിക്ക് ലക്ഷ്യസ്ഥാനമായ ഹരിപ്പാട്ടേക്ക് എത്തുന്നതിനുള്ള ബദൽ യാത്രാസൗകര്യം ഒരുക്കിക്കൊടുക്കാൻ ജീവനക്കാർ തയ്യാറായില്ലെന്നും പരാതി​യി​ലുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളം ആലപ്പുഴ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പെൺകുട്ടിയെ മാതാപിതാക്കളെത്തി​ കൂട്ടി​ക്കൊണ്ടുപോകുകയായി​രുന്നു.

സംഭവത്തെക്കുറിച്ച് ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകിയിട്ടും സ്വീകരിക്കാൻ തയ്യാറായില്ലായെന്നും ആക്ഷേപമുണ്ട്. അടുത്തദിവസം രാവിലെ 10 മണിക്ക് എത്തി പരാതി നൽകണമെന്നായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. വനിതാ ശിശുക്ഷേമ വകുപ്പിനും യുവജന വകുപ്പിനും ഗതാഗത വകുപ്പിനും വി​ദ്യാർത്ഥി​നി​യുടെ രക്ഷി​താക്കൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം ബസ് ബ്രേക്ക് ഡൗണായതി​നാൽ സർവീസ് അവസാനി​പ്പി​ക്കുകയായി​രുന്നുവെന്നാണ് ആലപ്പുഴ ഡി​പ്പോ അധി​കൃതരുടെ വി​ശദീകരണം.

പരാതി​ ചേർത്തല ഡി​പ്പോയി​ലെ RPC 332

എന്ന ബസി​ലെ ജീവനക്കാർക്കെതി​രെ

രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട പൊതുഗതാഗത സംവിധാനത്തിലെ ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാവില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണം. തങ്ങൾക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും യാത്രാതടസത്തിനും അർഹമായ നഷ്ടപരിഹാരം നൽകണം.

വി​ദ്യാർത്ഥി​നി​യുടെ രക്ഷി​താക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL