SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ജില്ലയിലെ ആദ്യ സമ്പൂർണ വന്യമൃഗ കണക്കെടുപ്പിന് വനംവകുപ്പ്, കാട്ടുമൃഗങ്ങൾ കണക്കിൽപ്പെടും

anima

പത്തനംതിട്ട : ജില്ലയിൽ വന്യമൃഗങ്ങളുടെ ആദ്യ സമ്പൂർണ കണക്കെടുപ്പ് നടത്താൻ വനം വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി​. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ടും ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമായ കോന്നി, റാന്നി വനമേഖലകളിൽ കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന കരിമ്പുലി ഉൾപ്പടെ 35 ൽ അധികം ഇനം വന്യമൃഗങ്ങൾ ഉണ്ടെന്നാണ് നിഗമനമെങ്കിലും ഇവയുടെ കണക്ക് ഇതുവരെയും നടത്തിയിട്ടില്ല. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കാട്ടിലെ എല്ലാ മൃഗങ്ങളുടെയും കണക്കെടുപ്പ് ശാസ്ത്രീയമായി നടത്താൻ വനംവകുപ്പ് നടപടി തുടങ്ങിയത്. ദേശീയ സർവേകളുടെ ഭാഗമായി അഞ്ച് വർഷം കൂടുമ്പോൾ ആനയുടെയും നാല് വർഷം കൂടുമ്പോൾ കടുവയുടെയും കണക്കെടുപ്പ് മാത്രമാണ് ഇതുവരെയും നടത്തിയിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നേരിട്ടും സാങ്കേതിക സഹായത്തോടെയും നടത്തുന്ന സർവേപൂർത്തിയാകുന്നതോടെ കാട്ടിലെ മൃഗങ്ങളുടെ കൃതമായ എണ്ണം ഇനം തിരിച്ച് അറിയാൻ കഴിയും. ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.

അഞ്ച് രീതിയിൽ കണക്കെടുപ്പ്

1.ക്യാമറ ട്രാപ്പുകൾ : കാട്ടിലെ വഴികളിലും ജലാശയങ്ങൾക്ക് സമീപവും ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിച്ച് ചിത്രങ്ങളെടുത്തുള്ള വിശകലനം.

2. കാൽപ്പാട് നോക്കൽ : കാൽപ്പാടുകളുടെ അളവുകളും സവിശേഷതകളും നോക്കി അവയുടെ എണ്ണവും ലിംഗവും മനസിലാക്കൽ.

3. കാഷ്ടം പരിശോധിക്കൽ ​​​​: സസ്യഭുക്കുകളുടെ എണ്ണം തിട്ടപ്പെടുത്താൻ അവയുടെ കാഷ്ഠത്തിന്റെ അളവും പഴക്കവും പരിശോധിക്കൽ.

4. നേരിട്ടുള്ള നിരീക്ഷണം : വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും കാട്ടിലൂടെ നടന്നുള്ള ഫോട്ടോ, വീഡിയോ ചിത്രീകരണവും നിരീക്ഷണവും.

5. ഡി.എൻ.എ പരിശോധന : മൃഗങ്ങളുടെ രോമം, കാഷ്ഠം എന്നിവയിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചെടുത്ത് കൃത്യമായ എണ്ണം കണ്ടെത്തൽ.

ജില്ലയിലെ വനം ഡിവിഷനുകൾ : കോന്നി, റാന്നി.

ജില്ലയിലെ വനവിസ്തൃതി : 1,300.73 ചതുരശ്ര കിലോമീറ്റർ

കണക്കെടുപ്പ് എന്തി​ന് ?

മൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവോ കുറവോ മനസിലാക്കാൻ.

വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ.

കാടിന്റെ ആവാസവ്യവസ്ഥയിൽ വന്നിട്ടുള്ള മാറ്റങ്ങൾ പഠിക്കാൻ.

ജില്ലയിൽ മനുഷ്യ -വന്യജീവി സംഘർഷങ്ങളും വനൃമൃഗങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമായും ഇവയുടെ എണ്ണം തിട്ടപ്പെടുത്താൻ നടപടി തുടങ്ങിയത്.

വനം വകുപ്പ് അധി​കൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL