
പത്തനംതിട്ട. നവകേരളത്തെ രൂപപ്പെടുത്തുന്നതിന് തുടക്കമിട്ട ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു ആർ.ശങ്കർ എന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ പറഞ്ഞു. ആർ.ശങ്കറിന്റെ അൻപത്തി നാലാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ദാനിയേൽ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി.സുരേഷ് കുമാർ,
പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, എം.എം.പി ഹസ്സൻ, റെനീസ് മുഹമ്മദ്, പ്രദീപ് കെ.നായർ
വിജി കൃഷ്ണദാസ് , സജു ജോർജ്ജ്, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |