SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.02 AM IST

30സെക്കന്റിൽ 60 പുഷ് അപ്പ്, പതിനേഴുകാരന് റെക്കാഡ്

1
ജിനു ബിനു ഏഷ്യാ ബുക്ക് ഓഫ് െക്കോർഡുമായി .

കടമ്പനാട് : മുപ്പത് സെക്കന്റിൽ അറുപത് പുഷ് അപ്പെടുത്ത പതിനേഴുകാരൻ ജിനു ബിനുവിന് ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ് . കടമ്പനാട് വൈബി ഭവനം ബിനു ബേബിയുടെയും ശ്യാമാ ബിനുവിന്റെയും മകനാണ്. അടൂർ ബോയ്സ് ഹൈസ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഇതേനേട്ടത്തിന് മുമ്പ് ഇന്ത്യാ ബുക്ക് ഒഫ് അവാർഡും നേടിയിരുന്നു. ചെറുപ്പം മുതലേ ജിമ്മിൽ പരിശീലനത്തിന് പോകുമായിരുന്നു. കൊവിഡിനെ തുടർന്ന് വീട്ടിലാണ് പരിശീലനം. പുഷ് അപ്പ് എടുക്കുന്നതിന്റെ വീഡിയോ ഏഷ്യാ ബുക്ക് ഒഫ് അധികൃതർക്ക് ഈ മെയിൽ ചെയ്യുകയായിരുന്നു. ഗിന്നസ് ബുക്ക് ഒഫ് റെക്കാഡ് നേടുകയാണ് അടുത്തലക്ഷ്യമെന്ന് ജിനു ബിനു പറഞ്ഞു. ബിരുദ വിദ്യാർത്ഥിനി ജീനാ ബിനു സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL