തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ശക്തമായ ജനകീയ മാദ്ധ്യമമായിരുന്നു നാടകമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുന്നതിനു പിന്നിലെ സാമൂഹിക മുന്നേറ്റങ്ങളിൽ നാടകവേദി വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. കെപിഎസിയുടെ നാടകങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച ആശയപരമായ ഉണർവും രാഷ്ട്രീയബോധവുമാണ് വലിയ സാമൂഹിക മാറ്റങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ പോലുള്ള നാടകങ്ങളും തോപ്പിൽ ഭാസിയുടെ രചനകളും അനീതികൾക്കും അസമത്വങ്ങൾക്കുമെതിരെ ജനങ്ങളെ ചിന്തിപ്പിക്കുകയും സാമൂഹിക പരിവർത്തനത്തിന് പ്രചോദനമാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ചലച്ചിത്രതാരം കൊല്ലം തുളസി വിശിഷ്ടാതിഥിയായി. സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കൺവീനർ ഒ. എസ്. ഗിരീഷ്, പൂഴാനാട് ഗോപൻ,മണക്കാട് സുരേഷ്, മാരിടൈം എക്സ്പെർട്ട് നാണു വിശ്വനാഥൻ, റിനു വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ പൊറാട്ടുനാടകം അരങ്ങേറി. പാലക്കാടിന്റെ തനതായ നാടൻകലാപാരമ്പര്യത്തിന്റെ ഭാഗമായ പൊറാട്ടുനാടകം നാടൻഭാഷയുടെയും സ്വാഭാവികമായ സംഭാഷണങ്ങളുടെയും കരുത്തിൽ സാമൂഹിക യാഥാർഥ്യങ്ങളെ നർമ്മത്തിലൂടെ അവതരിപ്പിച്ചു. തുടർന്ന് വൈകിട്ട് 6.30ന് സചേതന തിരുവനന്തപുരം അവതരിപ്പിച്ച ‘ഡാം’ നാടകം വേദിയിലെത്തി.
Minister M. Liju inaugurated the cultural evening on the second day of the State Professional Drama Festival in Thiruvananthapuram. He highlighted drama's historical significance as a powerful popular medium that drove social-political changes in Kerala, including the rise of the first Communist government. The festival, organised by Samskarasahithi, also featured performances like Porattu Nadakam and 'Dam'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |