തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിൽ വനിതാ സംരംഭകർക്കായി 'വിമൻ സോൺ' സംഘടിപ്പിക്കും. നവംബർ 28 മുതൽ 30 വരെ കോവളത്ത് വച്ച് ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ വനിതാ സംരംഭകർക്ക് ബിസിനസ് നെറ്റ്‌വർക്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശം നൽകും. 10 വനിതാ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന 'എലിവേറ്റ് ഹെർ;ഇൻവെസ്റ്റ്‌മെന്റ് പാത് വേ ഫോർ വിമൻ ഫൗണ്ടേഴ്സ്' എന്ന പരിപാടിയും ഉണ്ടായിരിക്കും. നോ കോഡ് ടൂൾസ് ശില്പശാലയും മെന്റൽ വെൽനെസ് ശില്പശാലയും നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന 3040 വനിതാ സംരംഭകർക്കും വിദ്യാർത്ഥികൾക്കും വിമൻ മെന്റൽ വെൽനസ് പരിപാടിയിൽ പങ്കെടുക്കാം. വിമൻ ഇൻ ലീഡർഷിപ്പ് എന്ന വിഷയത്തിൽ ടോക്ക് സെഷൻ,വിമൻ ഇന്നൊവേറ്റേഴ്സ് ഹബ്,സംരംഭകരുടെ ഉത്പന്ന പ്രദർശനം എന്നിവയും നടക്കും. രജിസ്ട്രേഷന് https://huddleglobal.co.in/.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |