SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

തൊഴിൽ പരിശീലനം

തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ പെരിങ്ങമ്മല മേഖലയിലെ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങൾക്ക് വൈജ്ഞാനിക തൊഴിൽപരിചയവും നൈപുണ്യ പരിശീലനവും നൽകാനുള്ള ക്യാമ്പെയിനും രജിസ്‌ട്രേഷനും 26ന് പെരിങ്ങമ്മലയിൽ നടക്കും. സംസ്ഥാന നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന 'സമന്വയ' പദ്ധതിയുടെ (ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിൽ) ഭാഗമായാണിത്. പെരിങ്ങമ്മല മദ്രസാ ഹാളിൽ നടന്ന ആലോചന യോഗം കമ്മിഷൻ ചെയർമാൻ എ.എ റഷീദ് ഉദ്ഘാടനം ചെയ്തു. എം.നിസാർ മുഹമ്മദ് സുൾഫി അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL