SignIn
Kerala Kaumudi Online
Thursday, 22 October 2026 11.06 PM IST

 വാമനപുരം നദിയിൽ തടയണ വാഗ്ദാനങ്ങളിൽ മാത്രം

hi

കിളിമാനൂർ: ഓരോ വേനലിലും കൊടുംവരൾച്ചയെത്തുമ്പോഴാണ് വാമനപുരം നദിയിൽ തടയണയെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നത്. ഉടൻ ധൃതിപിടിച്ച് താത്കാലിക തടയണ നിർമ്മിക്കും. വേനൽമാറി മഴക്കാലമായി തടയണയെക്കുറിച്ച് എല്ലാരും മറക്കും,​ അടുത്തവേനൽവരെ.

ഇക്കഴിഞ്ഞ വേനലിലും വാമനപുരം നദി കേന്ദ്രീകരിച്ച് സ്ഥതി അതുതന്നെ. വാമനപുരം ആറ്, ചിറ്റാർ എന്നിവിടങ്ങളിൽ തടയണ നിർമ്മിക്കുമെന്നും അതുവഴി വേനൽക്കാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും ആവർത്തിച്ച് ഉറപ്പുനൽകുന്നതല്ലാതെ പരിഹാരം മാത്രമില്ല. മഴക്കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുന്ന വാമനപുരം ആറിലെയും ചിറ്റാറിലേയും ജലം തടയണയില്ലാതെ ഒഴുകിപ്പോവുകയാണ്. ഇത് തടയാൻ ശാശ്വതമായ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 സ്ഥിരം തടയണ വേണം

ചാക്കിൽ മണ്ണ് നിറച്ച് മുളംക്കമ്പ് നാട്ടിയും താത്കാലിക തടയണ നിർമ്മിക്കുമെങ്കിലും മഴക്കാലത്തെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനുള്ള ത്രാണി ഈ തടയണയ്ക്ക് ഉണ്ടാകില്ല. വർഷംതോറും തടയണ നിർമ്മിക്കാൻതന്നെ വേണം ലക്ഷങ്ങൾ. ഇതിന് പരിഹാരമായി സ്ഥിരം തടയണവേണമെന്നാണ് ആവശ്യം.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL