SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

ആദ്യം പരീക്ഷ, പിന്നെ നിക്കാഹ്

sulthana

വർക്കല: നിക്കാഹും പരീക്ഷയും ഒരേ ദിവസത്തിൽ വന്നതോടെ നവവധു വിവാഹ വേഷത്തിൽ പരീക്ഷാ ഹാളിലെത്തി. വർക്കല സി.എച്ച്.എം.എം കോളേജിലെ രണ്ടാം സെമസ്റ്റർ എം.ബി.എ വിദ്യാർത്ഥിനിയായ സുൽത്താന. എഫ്. നെജിയാണ് വിവാഹവേഷത്തിൽ പരീക്ഷയ്ക്കെത്തിയത്. കഴിഞ്ഞ പതിന്നാലാം തീയതിയാണ് രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരീക്ഷ ഇരുപത്തിനാലാം തീയതിയിലേക്ക് മാറ്റി. ഈ ദിവസമാണ് സുൽത്താനയുടെ വിവാഹവും നിശ്ചയിച്ചിരുന്നത്. പരീക്ഷയും നിക്കാഹും ഒരുമിച്ചെത്തിയപ്പോൾ ഒട്ടും ടെൻഷനില്ലാതെ സന്തോഷവതിയായി സുൽത്താന ഇന്നലെ രാവിലെ അണിഞ്ഞൊരുങ്ങി വിവാഹവേഷത്തിൽ കോളേജിലെത്തി പരീക്ഷയെഴുതി. ശേഷം ബന്ധുക്കൾക്കൊപ്പം വിവാഹച്ചടങ്ങുകൾ നടക്കുന്ന വർക്കല ഇടവയിലെ ഓഡിറ്റോറിയത്തിലേക്ക് പോയി. വർക്കല കുരയ്ക്കണ്ണി എസ്.എം ഷാ മൻസിലിൽ ഷാക്കുട്ടിയുടെയും ഫരീദയുടെയും മകൻ മുഹമ്മദ് ഷായുമായുള്ള നിക്കാഹ് ഉച്ചയോടെ നടന്നു. അബ്ദുള്ള നെജിയുടെയും ഫാസിലയുടെയും മകളാണ് സുൽത്താന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL