SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം:ജില്ലാ സ്കൂൾ കായികമേള ഇന്ന് ആരംഭിക്കും.27വരെ കാര്യവട്ടം എൽ.എൻ.സി.പി ഗ്രൗണ്ടിലാണ് കായികമേള നടക്കുന്നത്.ഇന്ന് രാവിലെ 9ന് രജിസ്ട്രഷൻ നടപടികൾ ആരംഭിക്കും.സംസ്ഥാന ഒളിമ്പിക്സ് മാതൃകയിലാണ് മത്സരം.ജില്ലയിലെ സായി,ജി.വി.രാജ സ്പോട്സ് സ്കൂൾ,അയ്യങ്കാളി സ്പോട്സ് സ്കൂൾ,പൊതു വിദ്യാഭ്യാസവകുപ്പിന്റെ 12 ഉപജില്ലകളിൽ നിന്നുള്ള അണ്ടർ 14,അണ്ടർ 17 അണ്ടർ 19 വിഭാഗങ്ങളിൽ നിന്നുള്ളതുമായ ഏകദേശം 2500 ൽപരം ആൺ-പെൺ കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്.
അണ്ടർ 14, 17, 19 എന്നീ 3 കാറ്റഗറികളിലായി 98 ഐറ്റങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.ഇന്ന് രാവിലെ 10ന് റവന്യൂ ജില്ലാ കായിക മേളയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. വാർഡ് കൗൺസിലർമാരായ എം.ബിനു,ചെമ്പഴന്തി ഉദയൻ,എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ,ഡി.ഡി.ഇ ഷീജ.ആർ,എസ്.ജയചന്ദ്രൻ,പ്രദീപ് കുമാർ.എസ് എന്നിവർ പങ്കെടുക്കും.27ന് വൈകിട്ട് 4ന് കായിക മേളയുടെ സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറും ഉദ്ഘാടനം ചെയ്യുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ.എസ്.സുനിൽകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL