
തിരുവനന്തപുരം: നാലാഞ്ചിറ കിണവൂർ വാർഡിൽ വെയിലിക്കുന്നിൽ മൂന്നുവർഷമായി വൃദ്ധസദനത്തിൽ താമസിക്കുന്ന രാധയ്ക്ക് വീടൊരുങ്ങി. മലങ്കര കത്തോലിക്കാ പള്ളി നാലാഞ്ചിറയുടെ സഹായത്താൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എയും ദേവാലയ ഭാരവാഹികളും പങ്കെടുത്തു.കുടപ്പനക്കുന്ന് വില്ലേജ് ഓഫീസറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സഹായത്താൽ എല്ലാ പേപ്പറുകളും ശരിയാക്കി. കിണവൂർ വാർഡ് കൗൺസിലർ സുരകുമാരിയുടെ നേതൃത്വത്തിലാണ് സുരക്ഷിതമായി ഇവർ വൃദ്ധസദനത്തിൽ കഴിഞ്ഞുവന്നത്. ഒരു മകനുണ്ട്. ഭർത്താവ് മരണപ്പെട്ടു.വീട്ടിൽ പട്ടിണിയായതോടെയാണ് കൈത്താങ്ങിനായി സമൂഹം കൈകോർത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |