
തിരുവനന്തപുരം: നാടാർ സമുദായത്തിന് മെഡിക്കൽ,എൻജിനിയറിംഗ്,പി.ജി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ ഏഴ് ശതമാനം സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാടാർ സംയുക്ത സമിതി നേമം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പനംകോട് ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എഫ് ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ മുഖ്യപ്രഭാഷണം നടത്തി.വി.എസ്.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുദേവൻ,നിറമൺകര രാജേഷ്,രാജൻ ബാബു,കരിച്ചൽ ജയകുമാർ,തമലം രാജഗോപാൽ,ദിലീപ് ബി.ജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |