SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

ജനകീയ മത്സ്യകൃഷി സമരം

fish

തിരുവനന്തപുരം: ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക, പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യുണിയൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ ഒൻപത് ദിവസങ്ങൾ പിന്നിട്ടു. ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മണ്ണാറം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽസെക്രട്ടറി ഹരിദാസ്, കെ.കെ.സന്തോഷ്, സുധിന മനോജ്, തമ്പായി, സി.പ്രകാശൻ, പി.എം.ശശികുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL