മലയിൻകീഴ്: കാട്ടാക്കട-മലയിൻകീഴ് റോഡിലും പഞ്ചായത്ത്-ബണ്ട് റോഡുകളിലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളിലെല്ലാം മാലിന്യപ്പൊതികളാണ്. അന്തിയൂർക്കോ
കൊണ്ടിടുന്ന മാലിന്യം പരിസരപ്രദേശത്താകെ ദുർഗന്ധം പരത്തുന്നതിനാൽ വീടുകളിൽ പോലും കഴിയാനാകാത്ത സ്ഥിതിയാണ്.
ചീനിവിള-പോങ്ങുംമൂട് റോഡിൽ മാലിന്യനിക്ഷേപത്തിന് അറുതിയില്ല.അടുത്തിടെ ഹരിതകർമ്മസേനാ പ്രവർത്തകർ റോഡിന് ഇരുവശത്തുമായി കിടന്ന മാലിന്യശേഖരം എടുത്തുമാറ്റിയെങ്കിലും വീണ്ടും മാലിന്യപ്പൊതികൾ നിറഞ്ഞിട്ടുണ്ട്.
മാലിന്യ നിക്ഷേപം വർദ്ധിക്കുന്നു
കുഴയ്ക്കാട്-അണപ്പാട് ബണ്ട്റോഡിലും മാലിന്യ നിക്ഷേപം വർദ്ധിച്ചിട്ടുണ്ട്. ബണ്ട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്നവർ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. ചാക്കുകളിലാക്കി കൊണ്ടിടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിലേക്ക് വീണ് വെള്ളവും മലിനമാകാറുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.
ബണ്ടിനോടു ചേർന്ന വാഴപ്പണയും റോഡുവക്കും രാത്രികാലങ്ങളിൽ ബാറായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുവഴി പൊലീസ് ജീപ്പ് വരാറില്ലത്രേ.മേപ്പൂക്കട നിന്ന് ഗതാഗതക്കുരുക്ക് ഇല്ലാതെ പോങ്ങുംമൂട്,അണപ്പാട്,ഊരൂട്ടമ്പ
പരാതി നൽകിയിട്ടും
ഇരട്ടക്കലു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |