
തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിലിന്റെ(ഗ്ലോബൽ) നേതൃത്വത്തിൽ നടന്ന
മനുഷ്യാവകാശ ദിനാചരണം തായ്‌നാട് സൊസൈറ്റി ഹാളിൽ മുൻമന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.കൗൺസിലിന്റെ ആറാം വാർഷിക സമ്മേളനം മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് വിവിധ പ്രോജക്ടുകൾ ഉദ്ഘാടനം നിർവഹിച്ചു.ഗ്ലോബൽ പ്രസിഡന്റ് കെ.എസ്.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.മദ്യനിരോധന സംസ്ഥാന സമിതി പ്രസിഡന്റ് കെ.പി.ദുര്യോധനൻ,കാഥികൻ വെൺമണി രാജു,കൗൺസിലിംഗ് വിദഗ്ദ്ധൻ ഡോ.തിമോത്തി ലിയോരാജ്, ഫിലിം ഫെർട്ടേണിറ്റി അംഗം നീന എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |