SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

വന്യമൃഗഭീതിയിൽ മലയോരം

പാലോട്: മലയോര മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം. രാത്രികാലങ്ങളിൽ ഇവയെ പേടിച്ച് പുറത്തിറങ്ങാൻ

കഴിയാത്ത സ്ഥിതിയാണ് നാട്ടുകാർക്ക്. നേരത്തെ കൃഷി മാത്രം നശിപ്പിച്ചിരുന്ന മൃഗങ്ങളിപ്പോൾ മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി. ഇവയെ തുരത്താൻ സോളാർ വേലിയും കിടങ്ങുകളുമായി വന്ന അധികൃതരും വനംവകുപ്പും പരാജയപ്പെട്ടു. മാത്രമല്ല, വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുകയും മരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. നെടുമങ്ങാട് കാട്ടാക്കട താലൂക്കിൽ 2013ൽ 11 പേരാണ് വന്യമൃഗ ആക്രമണത്തിൽ മരിച്ചതെങ്കിൽ 2024ൽ അതിന്റെ ഇരട്ടിയാണ് മരണനിരക്ക്. ആക്രമണത്താൽ ചികിത്സ തേടി കഴിയുന്നവരുടെ എണ്ണവും വർദ്ധിച്ചു. തൊഴിലാളികളെയാണ് കാട്ടുമൃഗങ്ങൾ ക്രൂരമായി ആക്രമിക്കുന്നത്. ഏറ്റവുമൊടുവിലത്തെ സംഭവം കെ.എസ്.ഇ.ബി ജീവനക്കാരൻ സന്തോഷിനെ പാലോട് വച്ച് കാട്ടുപന്നി കുത്തി വീഴ്ത്തിയതാണ്.തെന്നൂർ നെട്ടയം വിളയിൽ അനിൽകുമാർ, സജു എന്നിവരെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. വന്യമൃഗശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വന്യജീവികൾ കാടിറങ്ങുന്നു

ജനവാസമേഖലയിൽ വന്യജീവികളെത്തിയതോടെ സമീപവാസികൾ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നൽകാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികൾ പാളിയതോടെ വന്യജീവിശല്യവും രൂക്ഷമായി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും തൊഴിലാളികളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.

കാട്ടാനകളും

കാട്ടാനക്കൂട്ടം തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുന്നു. പന്നി,മ്ലാവ്,കേഴയാട്,കുരങ്ങ് എന്നിവയുടെ ശല്യവും രൂക്ഷമാണ്.അടിപ്പറമ്പ് ആദിച്ചൻ കോണിലെ കതിരൻകാണിയുടെ അരയേക്കറോളം വരുന്ന കൃഷി കാട്ടുപോത്തുകൾ നശിപ്പിച്ചത് അടുത്തിടെയാണ്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. പെരിങ്ങമ്മല പഞ്ചായത്തിലെ പേത്തല കരിക്കകം,സെന്റ്മേരീസ്,കരിമൺകോട്, ബൊട്ടാണിക്കൽ ഗാർഡൻ ജംഗ്ഷൻ, ജവഹർ കോളനി, കുട്ടത്തി, ഇലവുപാലം, ഗേറ്റുമുക്ക്, സ്വാമി നഗർ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്.വനാതിർത്തിയിൽ നിന്ന് ഏകദേശം 4 കിലോമീറ്ററിലധികം ദൂരത്തിലുള്ള സ്ഥലങ്ങളിലും കാട്ടാനകൾ ഭീതിപരത്തുന്നു. ആന കയറാതിരിക്കാൻ കെട്ടിയ കമ്പിവേലി പൂർണമായും നശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL