
തിരുവനന്തപുരം : ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം നടന്നു. ടാഗോർ തിയേറ്ററിൽ നടന്ന പരിപാടി ഇന്റലിജൻസ് ഐ.ജി സ്‌പർജൻകുമാർ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം കേന്ദ്രം ഓണററി സെക്രട്ടറി എസ്.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഓണററി ചെയർമാൻ ടി.ബാലകൃഷ്ണൻ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുനിൽ ചാക്കോ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഓണററി വൈസ് ചെയർപേഴ്സൺ പുഷ്പ.ആർ.മേനോൻ,ഓണററി അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ.ജി.എൽ.മുരളീധരൻ,ഓണററി ട്രഷറർ എസ്.സുരേഷ്,പ്രസിഡന്റ് എസ്.ജനാർദ്ദനൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. ഹെഡ് ഗേൾ അനന്യ രാജേഷ് സ്വാഗതവും ഹെഡ് ബോയ് എസ്.ആർ.കാർത്തിക് നന്ദിയും പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |