SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

ഹോട്ടൽ കുത്തിത്തുറന്ന് ചാരിറ്റി ബോക്സ് പൊളിച്ച് പണം കവർന്നു

കയ്പമംഗലം: കാക്കാത്തിരുത്തിയിൽ ഹോട്ടൽ കുത്തിത്തുറന്ന് ചാരിറ്റി ബോക്‌സിൽ നിക്ഷേപിച്ചിരുന്ന പണം കവർന്നു. കാക്കാത്തിരുത്തി സെന്ററിൽ പ്രവർത്തിക്കുന്ന കോഫി ബ്രേക്ക് റെസ്റ്റോറന്റിലായിരുന്നു മോഷണം. ഹോട്ടലിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയ്ക്ക് മുകളിൽ വെച്ചിരുന്ന നാല് ചാരിറ്റി ബോക്‌സിൽ നിക്ഷേപിച്ചിരുന്ന പണമാണ് കവർന്നത്. വാതിൽ തുറയ്ക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഹോട്ടലിനകത്ത് നിന്നും കണ്ടെത്തി. ചാരിറ്റി ബോക്‌സ് കുത്തിത്തുറന്ന് പണം കവർന്ന ശേഷം കടയിൽ തന്നെ ഉപേക്ഷിച്ചു. കടയുടമ ഹുസൈന്റെ പരാതിയിൽ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL