SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ കസ്റ്റഡിയിലായത് ദളവാപുരം സ്വദേശി ജോൺസൺ കൊലയ്ക്കുപിന്നിൽ പ്രണയവും പണവും

കഴക്കൂട്ടം/കോട്ടയം: കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് സംശയിക്കുന്ന പ്രതി പിടിയിൽ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയുമായ ജോൺസൺ ഔസേപ്പാണ് കോട്ടയം ചിങ്ങവനത്തെ കുറിച്ചിയിൽവച്ച് പൊലീസ് കസ്റ്റഡിയിലായത്. പ്രതി ഈ സമയത്ത് വിഷം കഴിച്ചുവെന്ന് പറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെയാണ് (30) ചൊവ്വാഴ്ച രാവിലെ 11.30ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ക്ഷേത്രത്തിലെ പൂജാരി രാജീവാണ് ആതിരയുടെ ഭർത്താവ്. ചികിത്സയ്ക്കുശേഷം പ്രതിയെ കഠിനംകുളത്ത് എത്തിക്കും. അതിനുശേഷം വിശദമായി ചോദ്യം ചെയ്യും. ആതിരയുമായി അടുപ്പത്തിലായിരുന്നെന്നും കുറച്ചുദിവസമായി അകന്നുപോകുന്നാതായി തോന്നിയതിനാൽ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ,​ സാമ്പത്തിക ഇടപാടാണ് കൊലയ്ക്കു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോൺസൺ കഴിഞ്ഞ ഒരു വർഷമായി ആതിരയുമായി പ്രണയത്തിലായിരുന്നു. റീൽസുകൾ പങ്കുവച്ചുകൊണ്ടാണ് സൗഹൃദം തുടങ്ങിയത്. ആതിരയും ജോൺസണും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ജോൺസണ് ആതിര ഒരുലക്ഷം രൂപയോളം ആദ്യം നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് മൂന്നു ദിവസം മുമ്പും ജോൺസൺ ആതിരയിൽ നിന്ന് പണം വാങ്ങി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ജോൺസൺ പണം കൈപറ്റിയതായും സൂചനയുണ്ട്.‌ ആതിരയെ കൂടെ ചെല്ലാനും ഇയാൾ നിർബന്ധിച്ചു. ആതിര അത് നിഷേധിച്ചു. ഇക്കാരങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു.

ഇയാൾ പലദിവസവും ആതിരയുടെ കഠിനംകുളത്തെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഭർത്താവ് രാജീവിന് ജോൺസണും ആതിരയും തമ്മിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ജോൺസൺ ശല്യമായി

കൂടെ വരാൻ ജോൺസൺ നിരന്തരം ഭീഷണപ്പെടുത്തിയപ്പോൾ ആതിര അക്കാര്യം ഭർത്താവ് രാജീവിനോട് പറ‌ഞ്ഞിരുന്നു. പൊലീസിൽ പരാതി നൽകാമെന്ന് രാജീവ് പറ‌ഞ്ഞെങ്കിലും അതുവേണ്ടെന്നും പരാതി കൊടുത്താൽ ആത്മഹത്യചെയ്യുമെന്ന് ആതിര പറഞ്ഞിരുന്നതായും കഠിനംകുളം പൊലീസിനോട് ഭർത്താവ് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ നല്ല ഫോളോവേഴ്സുള്ള ആളാണ് ജോൺസൺ. ഇയാൾക്ക് ഒട്ടനവധി സ്ത്രീകളുമായി ബന്ധുള്ളതായും നിരവധി സ്ത്രീകൾ ഇയ്യാളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് നൽകിയ ശേഷം കൊല

മയക്കുമരുന്ന് നൽകിയശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. പെരുമാതുറയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന ജോൺസൺ കൊലപാതകത്തിനുശേഷം അന്ന് തന്നെ മുങ്ങി. സംഭവ ദിവസം രാവിലെ പ്രതി വാടക വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏറ്റുമാനൂ‌ർ മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി. വിവരങ്ങൾ കഠിനംകുളം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL