SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

നേമം സഹകരണ ബാങ്ക് തട്ടിപ്പ് രണ്ട് സഹകരണ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റ് നടത്തിയ തിരുവനന്തപുരം താലൂക്ക് അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ബിന്ദു,വഞ്ചിയൂർ യൂണിറ്റ് ജൂനിയർ ഓഡിറ്റർ പി.ആർ.രശ്മി എന്നിവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു ഉത്തരവിട്ടു.

നിക്ഷേപത്തട്ടിപ്പ് നടക്കുന്നതായുള്ള വ്യാപക പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിൽ, സംഘം സ്വീകരിച്ചുവരുന്ന വിവിധതരം നിക്ഷേപം,വായ്പ,എം.ഡി.എസ് എന്നിവയിൽ ക്രമക്കേടുകൾ നടന്നിട്ടും, മന്ദിരനിർമ്മാണ പ്രവർത്തനങ്ങൾക്ക് വകുപ്പിന്റെ അനുമതിയില്ലാതെ പൊതുഫണ്ടിൽ നിന്ന് വൻ തുക ചെലവഴിച്ചു, അനുമതി കൂടാതെ ജീവനക്കാരെ നിയമിച്ചു, ചട്ടവിരുദ്ധമായി ബാങ്ക് അധികൃതർ സാമ്പത്തിക ഇടപാട് നടത്തി എന്നിവ യഥാസമയം കണ്ടെത്തുന്നതിൽ സഹകരണ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.

കഴിഞ്ഞ 20 വർഷമായി ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടും അക്കാര്യങ്ങൾ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മറ്റ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ശിക്ഷാനടപടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും ഈ കാലയളവിലെ ക്രമക്കേടുകൾക്ക് കാരണക്കാരായ ബാങ്ക് അധികൃതർക്കെതിരെയും,സഹകരണ ഉദ്യോഗസ്ഥർക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'ഫ്രാൻസ്' സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം നടപടി സ്വാഗതാർഹമാണെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കിക്കൊണ്ട് തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും,യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകസമിതി കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീപ് റഹ്മാൻും സെക്രട്ടറി കൈമനം സുരേഷും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL