SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

പാളയം- നന്ദായ് വനം-പട്ടക്കുടി റോഡിൽ ദുരിതമീ യാത്ര...

hi

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ പാളയം- നന്ദായ് വനം-പട്ടക്കുടി റോഡിൽ നടക്കാൻ പോലും കഴിയില്ല. മെറ്റലുകൾ ഇളകിത്തെറിച്ച് വലിയ പാറകൾ തെളിഞ്ഞ അവസ്ഥയിലാണ് ഈ റോഡ്. ഈ പാറയിൽ തട്ടിവീഴുന്നവരും മെറ്റലിൽ ചവിട്ടി തെന്നിവീഴുന്നവരും കുറവല്ല. കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണ്. ഇരുചക്രവാഹന യാത്രക്കാർ ഏറെ സർക്കസ് കളിച്ചാണ് ഇപ്പുറം എത്തുന്നത്. മൂന്ന് കിലോമീറ്ററോളം വരുന്ന ഈ റോഡ് കയറ്റിറക്കങ്ങൾ നിറഞ്ഞതാണ്. തകർന്നു തരിപ്പണമായ ഈ റോഡിലെ കുത്തനെയുള്ള ഇറക്കത്തിലും കയറ്റത്തിലും സൂക്ഷിച്ച് വണ്ടിയോടിച്ചില്ലെങ്കിൽ ഈ കല്ലിന് മുകളിൽ വീണതുതന്നെ.

 സൂക്ഷിച്ചില്ലേൽ അപകടം

റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ട് 10 വർഷത്തോളമായി. നിരവധി സ്കൂൾ ബസുകളാണ് ദിനവും ഈ വഴി പോകുന്നത്. വാഹനങ്ങളുടെ ടയറുകൾ കയറുമ്പോൾ വലിയ മെറ്റലുകൾ സമീപത്തേക്ക് തെറിക്കും. റോഡിനോടു ചേർന്ന് വീടുകൾ ഉള്ളതിനാൽ മെറ്റലുകൾ വീടുകളിലേക്ക് വന്നുപതിക്കാറുമുണ്ട്. ഒപ്പം പൊടിശല്യവും രൂക്ഷമാണ്. ഈ വഴി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങളും തകർന്ന അവസ്ഥയിലാണ്.

 റോഡും വെട്ടിപ്പൊളിച്ചു

പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഈ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതോടെ റോഡിന്റെ വശങ്ങളും അപകടക്കുഴിയായി. റോഡിന് ഇരുവശത്തേയും വീടുകളിലേക്ക് പൈപ്പ് നീട്ടാൻ റോഡ് കുറുകെ വെട്ടിപ്പൊളിക്കുക കൂടിചെയ്തതോടെ ദുരിതം ഇരട്ടിച്ചു. യാത്രക്കാർ കുഴിയിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ കല്ലും മണ്ണും ഉപയോഗിച്ച് കുഴികൾ മൂടി. ഇത് പിന്നാലെയെത്തിയ മഴയിൽ ഒലിച്ചുപോയി. നിലവിൽ പാളയം ജംഗ്ഷനിൽ കുടിവെള്ള പദ്ധതിക്കായി ഒരു കുഴിയെടുത്തിട്ടുണ്ട്. ഇവിടെ റിബൺകൊണ്ട് കെട്ടിമറച്ചതല്ലാതെ മൂടി സ്ഥാപിച്ചിട്ടില്ല. ഇതും അപകടങ്ങൾക്ക് കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL