
പാറശാല: ഇരുവശത്തുമുള്ള അയിര കുളത്തിനും എലായിക്കും നടുവിലൂടെയുള്ള അയിര റോഡിന്റെ ഇരുവശങ്ങളിലും വേലികെട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ 1ന് കാർ കുളത്തിലേക്ക് മറിഞ്ഞത് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ അധികൃതർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് കാരോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 250 മീറ്റർ ദൂരം പ്രതീകാത്മക വേലി നിർമ്മിച്ച് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് മാറാടി സനിൽ, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളായ സുജിൻ തോമസ്, സുനിൽ മാറാടി, ജോസ് വാഴവിള, ഷാജി പാവാറ, ഷാജി കുന്നിയോട്, മുരുകൻ ചെങ്കവിള തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |