
ആറ്റിങ്ങൽ:ഐ.എൻ.ടി.യു.സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. കടക്കാവൂർ അശോകൻ,സലിം പാണന്റെ മുക്ക്,ശാസ്തവട്ടം രാജേന്ദ്രൻ,ആർ. വിജയകുമാർ,ആർ. മഹേഷ്,വക്കം ജയ,ആറ്റിങ്ങൽ ഷീജ,ഹേമന്ത് കുമാർ,ജയൻ കൊല്ലമ്പുഴ,സുദർശനൻ പിള്ള,ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |