ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് വി.ശശി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ലഭിച്ച സ്‌കൂൾ ബസിന്റെ പ്രവർത്തനോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.നസീർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ ജി. ജയകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത്ത് .എസ് അംഗങ്ങളായ സുരേഷ് ബാബു, ഷമി കുമാർ , അനിൽകുമാർ എൻ ,അനില കുമാരി, ശ്രീകല, വിനയ് എം. എസ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ.റഹിം, ബീന.എസ്, സരിത ആർ .എസ് സീനിയർ അസിസ്റ്റന്റുമാരായ ബിന്ദു എൽ എസ് , കല കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജസ്സി ജലാൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |