
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ കുഷ്ഠരോഗ നിർണയ ഭവനസന്ദർശന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ചിത്ര അദ്ധ്യക്ഷയായി.ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് സ്വാഗതവും ഡോ.അനീസാ പൂക്കുഞ്ഞ് നന്ദിയും പറഞ്ഞു.തുടർന്ന് ബോധവത്കരണ പ്രതിജ്ഞയെടുത്തു. ഗാന്ധിജിയുടെ ജന്മദിനത്തിൽ ആരംഭിച്ച് ഫെബ്രുവരി 12 വരെ പരിശീലനം നേടുന്ന 30 വോളന്റിയർമാർ പഞ്ചായത്തിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് വിവരം ശേഖരിച്ച് ബോധവത്കരണവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |