
തിരുവനന്തപുരം: വിഖ്യാത വയലിനിസ്റ്റും കർണാട്ടിക് ഫ്യൂഷൻ സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് പിന്നണി ഗായകൻ ശ്രീനിവാസ് അർഹനായി.നഴ്സറി മുതൽ പത്താം ക്ലാസ് വരെ ബാലഭാസ്കർ പഠിച്ച തൈക്കാട് മോഡൽ സ്കൂളും 'എ ഡേ വിത്ത് ബാലു' എന്ന കൂട്ടായ്മയും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്.ശ്രീനിവാസും മോഡൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 10നു മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നടി മേനക സുരേഷ് പുരസ്കാരം കൈമാറും. പ്രിൻസിപ്പൽ കെ.വി.പ്രമോദ് അദ്ധ്യക്ഷത വഹിക്കും.അരുൺ സുധാകർ,ഫ്രീഡാ മേരി.ജെ.എം,സി.ബാലചന്ദ്രൻ,സംഗീതജ്ഞൻ പാർവതീപുരം പത്മനാഭ അയ്യർ,ആർ.സുരേഷ് കുമാർ,വന്യജീവി ഫോട്ടോഗ്രാഫറും പൂർവ വിദ്യാർത്ഥിയുമായ ബാലൻ മാധവൻ,എൽ.എസ്.അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |