SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

ഐ.എച്ച്.ആർ.ഡിയിൽ കമ്പ്യൂട്ടർ കോഴ്സ്

തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മുട്ടട സെന്ററിൽ ജനുവരി- ഫെബ്രുവരി മാസത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.‌ഡി.സി.എ- 1 വർഷം),ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ- 6 മാസം),ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ- 1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സി.സി.എൽ.ഐ.എസ്- 6 മാസം) എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം. ഡിഗ്രി,പ്ലസ്ടു,എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ച ഫീസ് സൗജന്യം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2550612, 9400519491, 8547005087.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL