SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

വേനലിൽ കുളിരായി ചെറുനാരങ്ങ

കിളിമാനൂർ: കടുത്ത വേനലിൽ വിയർത്ത് കുളിച്ചെത്തുന്നവർക്ക് ഒരു ആശ്വാസമാണ് നാരങ്ങാ വെള്ളം.വേനൽ അടുക്കും തോറും നാരങ്ങ വില കുതിച്ച് കയറുകയാണ് പതിവ് എന്നാൽ ഇത്തവണ നാട്ടിൽ എങ്ങും നാരങ്ങയേ ഉള്ളൂ, പെട്ടി ഓട്ടോകളിലും, പിക്കപ്പ് വാനുകളിലും ലോഡുകണക്കിന് നാരങ്ങയാണ് വില്പനയ്ക്കായി എത്തിക്കുന്നത്. കിലോയ്ക്ക് 20 മുതൽ 30 വരെയെ വിലയുള്ളൂ. ഒരു മാസം മുൻപ് കിലോയ്ക്ക് നൂറ് രൂപ വരെയായിരുന്നു വില.

ചൂട് കൂടിയതോടെ ചെറുനാരങ്ങയുടെ ഉപയോഗം കൂടിയിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും നാരങ്ങയെത്തുന്നത്.

കുലുക്കി സർബത്ത്,സോഡാ നാരങ്ങ വെള്ളം,നാരങ്ങ വെള്ളം എന്നിങ്ങനെ ദാഹശമനി കൾക്കെല്ലാം നാരങ്ങയാണ് താരം.നാരങ്ങ അച്ചാറിനും ഡിമാന്റുണ്ട്.

രോഗ പ്രതിരോധത്തിനും

ഒരു ഗ്ലാസ് ചെറുനാരങ്ങ വെള്ളം പ്രതിരോധ സംവിധാനത്തിന് മൃദുലമായ ഉത്തേജനം നൽകും. മെറ്റബോളിസത്തെ കിക്ക്സ്റ്റാർട്ട് ചെയ്യാൻ നാരങ്ങാ വെള്ളം സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. നാരങ്ങയിൽ ധാരാളമായി വിറ്റാമിൻ സിയുണ്ട്.

രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിന് കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തമായ ആന്റി ഓക്‌സിഡന്റാണിത്. മെച്ചപ്പെട്ട ദഹനത്തിനും വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങളുള്ള ഫ്ലേവനോയിഡുകൾക്കും നാരങ്ങയിൽ സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. വെള്ളവുമായി സംയോജിപ്പിക്കുമ്പോൾ, ഈ പോഷകങ്ങൾ ആഗിരണം ചെയ്യാൻ എളുപ്പത്തിൽ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL