SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

മന്ത്രിയുടെ തലയിൽ 'കണ്ണിമാങ്ങ' ചിരിയടക്കാനാവാതെ വാസുകി

d

തിരുവനന്തപുരം: ഫെബ്രുവരി 2. യൂണിവേഴ്സിറ്റി കോളേജ് അങ്കണം. വേദിയിൽ മന്ത്രി വി.ശിവൻകുട്ടി,നോർക്ക സെക്രട്ടറി വാസുകി ഉൾപ്പെടെയുള്ള പ്രമുഖർ. ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന 'രവിപ്രഭ" എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടക്കുകയാണ്. കോളേജിലെ മാവിൻചുവട്ടിലെ തുറന്ന സ്റ്റേജിൽ പരിപാടി ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് മന്ത്രി. വാസുകിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മാവിൽ നിന്ന് ഞെട്ടറ്റ് ഒരു കണ്ണിമാങ്ങ താഴേക്ക് ! അത് വീണത് മന്ത്രി വി.ശിവൻകുട്ടിയുടെ തലയിൽ! ബൗൺസ് ചെയ്ത് താഴെ വീഴാൻ പോയ മാങ്ങ വൈദഗ്ദ്ധ്യമുള്ളൊരു ബൗളറെപ്പോലെ മന്ത്രി കൈക്കുള്ളിലാക്കി വാസുകിയെ ഏൽപ്പിച്ചു. ചിരിയടക്കാൻ വാസുകി നന്നേ പ്രയാസപ്പെട്ടു. ഇനിയും മാങ്ങ വീഴുമോയെന്ന് മുകളിലേക്ക് നോക്കുന്ന മന്ത്രിയുടെയും വാസുകിയുടെയും ചിത്രം കേരള മീഡിയ അക്കാഡമിയിലെ ഫോട്ടോ ജേർണലിസം ഡിപ്ലോമ വിദ്യാർത്ഥി സുപർണ എസ്. അനിൽ പകർത്തി. കൊട്ടാരക്കര സ്വദേശിയായ സുപർണ ഉൾപ്പെടെയുള്ള ആറുവിദ്യാർത്ഥികളുടെ ആദ്യ ഔട്ട്ഡോർ അസൈൻമെന്റായിരുന്നു പരിപാടി. മന്ത്രിയുടെ സ്പോർട്ട്സ്മാൻ സ്പിരിറ്റ് യഥാസമയം ക്ലിക്ക് ചെയ്യാനാവാതെ പോയതിലുള്ള സങ്കടമുണ്ടെങ്കിലും തൊട്ടടുത്ത നിമിഷമെങ്കിലും പകർത്താനായ സന്തോഷത്തിലായിരുന്നു സുപർണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL