SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

ഡിജിറ്റൽ ഭൂസർവേ ക്യാമ്പ് ഓഫീസ് ഉദ്‌ഘാടനം

dijittal

മുടപുരം: കിഴുവിലം,കൂന്തള്ളൂർ വില്ലേജുകളിലെ ഡിജിറ്റൽ ഭൂസർവേ ക്യാമ്പ് ഓഫീസ് വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കിഴുവിലം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ടി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.

ദക്ഷിണ മേഖല സർവേ ജോയിന്റ് ഡയറക്ടർ എസ്.സലിം പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആർ.വത്സല കുമാരി,എൻ.രഘു,സൈജ നാസർ,പി.പവനചന്ദ്രൻ,ജെ.ആനന്ദകൃഷ്ണൻ നായർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനികുമാർ,വില്ലേജ് ഓഫീസർ ഷൈൻ.ജെ.ബി,ഹെഡ് സർവേയർ ബിജുലാൽ.എസ്.പി,ഹെഡ് സർവേയർ ജസ്റ്റിൻ ദാസ്,സർവേ സൂപ്രണ്ട് ബീനകുമാരി തുടങ്ങിയവർ സംസാരിച്ചു. കൂന്തള്ളൂർ വില്ലേജിന്റെ ക്യാമ്പ് ഓഫീസ് ചുമടുതാങ്ങിയിലും കൂന്തള്ളൂർ വില്ലേജിന്റേത് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിലും പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL