SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

വാർഷിക ആഘോഷം

a

കടയ്ക്കാവൂർ: ടീം അഗ്നിഫോർ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റിയുടെ മൂന്നാമത് വാർഷിക ആഘോഷവും ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും കടയ്ക്കാവൂർ ഡോണ പാലസിൽ നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ചന്ദ്രമോഹൻ, ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റു മെമ്പർ ഡോ.എം.ജയപ്രകാശ്, റീജിയണൽ കാൻസർ സെന്റർ മുൻ ജോയിന്റ് ഡയറക്ടർ

ഡോ.കുസുമ കുമാരി, ബ്ലഡ്‌ ഫോർ ലൈഫ് പ്രസിഡന്റ്‌ ഉഷശ്രീ മേനോൻ, അംബിക, മോഹൻദാസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സംഘടനയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ടീം അഗ്നിയുടെ ചെയർമാൻ അജയ് മോഹൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.പ്രസിഡന്റ് സുജിത, സെക്രട്ടറി വിശാഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL