SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

മൂന്ന് വർഷം; സെെബർ തട്ടിപ്പിൽ നഷ്ടം 1012 കോടി

തൃശൂർ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് സെെബർ തട്ടിപ്പിലൂടെ ഇരകൾക്ക് നഷ്ടപ്പെട്ടത് 1,012 കോടി. കഴിഞ്ഞ വർഷം കൂടുതൽ പണം നഷ്ടപ്പെട്ടത് എറണാകുളം ജില്ലയിൽ- 174 കോടി. രണ്ടാമത് തിരുവനന്തപുരം- 114.9 കോടി. കുറവ് വയനാട്ടിൽ- ഒൻപത് കോടി.

സെെബർ തട്ടിപ്പ് വഴി നഷ്ടപ്പെട്ട പണത്തിൽ നിന്ന് 2022ൽ 4.38 കോടിയും 2023ൽ 37.16 കോടിയും തിരിച്ചു പിടിച്ചു. തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമായതോടെ ഇരയായവർ സൈബർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് 2024ൽ 149 കോടി തിരിച്ചു പിടിക്കാനായി. 41,426 പരാതികളാണ് കഴിഞ്ഞകൊല്ലം രജിസ്റ്റർ ചെയ്തത്. ഓൺലൈൻ ട്രേഡിംഗിലൂടെയും ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലുമാണ് കൂടുതൽ പേർക്കും പണം നഷ്ടപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL