SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ

kkk

തിരൂർ : വൈലത്തൂർ കാവപ്പുരയിൽ യുവാവ് മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കാവുപുര സ്വദേശി നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള മകൻ മുസമ്മിലിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

ഇറച്ചി വ്യാപാരിയായ പിതാവ് അബുവിനൊപ്പം പുലർച്ചെ കടയിലേക്ക് പോയതായിരുന്നു മുസമ്മിൽ. ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യം കൊടുവാളെടുത്ത് ആമിനയെ വെട്ടി. തുടർന്ന് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു. സംഭവസമയത്ത് ആമിനയും മകളുടെ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് ആമിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുസമ്മിൽ അവിവാഹിതനാണ്.

കൽപ്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. താനൂർ ഡിവൈ.എസ്.പി പയസ് ജോർജിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL