SignIn
Kerala Kaumudi Online
Sunday, 31 May 2026 9.44 AM IST

വെളുത്തുള്ളി വില താഴ്ന്നു

കല്ലറ: കിലോയ്ക്ക് 400 ന് മുകളിൽ എത്തിയ വെളുത്തുള്ളി വില കിലോയ്ക്ക് 100-120 രൂപയായി താഴ്ന്നു. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 70 മുതൽ 100 രൂപ വരെയാണ്. കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവുണ്ടായത്. രണ്ടുമാസം മുൻപ് വെളുത്തുള്ളിക്ക് റെക്കാഡ് വിലയായിരുന്നു, 440 രൂപ. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വില. രാജസ്ഥാൻ, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തേക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നത്. വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക്‌ വില 400 - 600 രൂപയ്ക്ക് മുകളിലെത്തിയതും കർഷകർക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ വീണ്ടും വലിയ തോതിൽ ലോഡുകളെത്തി തുടങ്ങിയതോടെ വില വീണ്ടും കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL