SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

ദേവിയുടെ വിജയത്തിൽ ഭക്തരുടെ പൊങ്കാല

ee

 തിടമ്പേറ്റാൻ ഓമല്ലൂർ കുട്ടിശങ്കരൻ

തിരുവനന്തപുരം: ഇന്ന് പാട്ടുപുരയിൽ തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുമ്പോൾ ആറ്റുകാൽ ക്ഷേത്ര നടയിലെ പണ്ടാര അടുപ്പിൽ അഗ്നിജ്വലിക്കും.

ദേവിയുടെ വിജയം ഭക്തർ പൊങ്കാല അർപ്പിച്ചുകൊണ്ട് ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.

ഇത്തവണ ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം.

രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. രാത്രി 11ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. ഓമല്ലൂർ കുട്ടിശങ്കരനെന്ന കൊമ്പൻ ഭഗവതിയുടെ തിടമ്പേറ്റും. കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. നാളെ പുലർച്ചെ തിരിച്ചെഴുന്നള്ളത്ത്. കുത്തിയോട്ട ബാലന്മാർക്ക് വിശ്രമിക്കാനായി സത്രം സ്കൂളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL