SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

രാസവള വില വർദ്ധനയിൽ പൊറുതിമുട്ടി കർഷകർ

കിളിമാനൂർ: ഉത്പാദനക്കുറവ്, വിലക്കുറവ്, വന്യമൃഗശല്യം, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെ കർഷകർ നട്ടംതിരിയുമ്പോഴാണ് രാസവില വർദ്ധനവുകൂടി എത്തിയത്. ഇതോടെ കർഷകർ ദുരിതത്തിലാവുകയാണ്. മൂന്നുവർഷത്തിനിടയിൽ രണ്ടിരട്ടിയോളം വർദ്ധിച്ച രാസവളവില കാർഷികമേഖലയെ പൂർണമായും തകർക്കുകയാണ്.

രാസവളങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള പൊട്ടാഷിന്റെ അൻപത് കിലോ പായ്ക്കറ്റിന് മൂന്ന് മാസത്തിനിടെ ആയിരത്തിൽ നിന്ന് 1,600 രൂപയായാണ് വർദ്ധിപ്പിച്ചത്. മിക്ക കോംപ്ലക്‌സ് വളങ്ങൾക്കും പൊട്ടാഷ് വേണമെന്നതിനാൽ വില വർദ്ധന ഇവയേയും ബാധിച്ചു. എൻ.പി.കെ (നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാസ്യം) കോംപ്ലക്‌സ് വളങ്ങൾക്കും വില കൂടിയിട്ടുണ്ട്.

നെൽകൃഷിയിൽ ഒഴിവാക്കാൻ കഴിയാത്ത ഡൈഅമോണിയം ഫോസ് ഫേറ്റിന്റെ വിലയും വർദ്ധിച്ചു. അൻപത് കിലോയ്ക്ക് 1,140 ഉണ്ടായിരുന്നത് 1,300 രൂപയായാണ് വർദ്ധിച്ചത്.

കർഷകർ പ്രതിസന്ധിയിൽ

വളപ്രയോഗം നടത്തേണ്ട സമയത്ത് വില കൂടുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില, കയറ്റിറക്ക്, ചരക്കുകൂലി എന്നിവയിലെ വർദ്ധനവാണ് രാസവളവില വർദ്ധനവിന് പിന്നിലെന്നാണ് കമ്പനികളുടെ വിശദീകരണം.

ഡൈ അമോണിയം ഫോസ്ഫേസ്റ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻ.പി.കെ കോംപ്ലക്‌സ് വളം, രാജ്‌ഫോസ്, ഫാക്ടംഫോസ്, 16:16:16 എൻ.പി.കെ മിശ്രിതം എന്നിവയുടെയെല്ലാം വിലയിൽ വർദ്ധനയുണ്ടായി.

കാർഷിക ഉത്പന്നങ്ങളുടെ വിലക്കുറവ്, വന്യമൃഗശല്യം തുടങ്ങിയ കാരണങ്ങളാൽ കർഷകർ കാർഷിക രംഗം വിടുമ്പോൾ അടിക്കടി ഉണ്ടാകുന്ന രാസവില വർദ്ധനവ് കാരണം അവശേഷിക്കുന്ന കർഷകരും കൃഷി ഉപേക്ഷിക്കും. സബ്സിഡി പുനഃസ്ഥാപിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് രാസവിള വില വർദ്ധനവ് പിൻവലിക്കുകയും വേണം

അടയമൺ മുരളിധരൻ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL