
കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ ജില്ലാ കമ്മിറ്റി അംഗത്വം ഉദ്ഘാടനവും പഠനക്ലാസും കാട്ടായിക്കോണം സർക്കാർ യു.പി സ്കൂളിൽ നടന്നു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മെമ്പർഷിപ്പ് ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി.ബാബുരാജ് പഠന ക്ലാസ് ഉദ്ഘാടനവും നിർവഹിച്ചു.ഡി.എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡന്റ് വട്ടയം അനിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജി അമ്പാടി സ്വാഗതവും കഴക്കൂട്ടം ഏരിയാ സെക്രട്ടറി എസ്.എ.ശരത് നന്ദിയും പറഞ്ഞു.സി.പി.എം ചന്തവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ.ചന്തവിള മുരളി,അഡ്വ.പരശുവയ്ക്കൽ മോഹനൻ (എൻ.പി.ആർ.ഡി കേന്ദ്ര കമ്മിറ്റി അംഗം),അഡ്വ.ജയ ഡാളി (ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ),ഗീതാ റാണി എം.എസ് (ജില്ലാ ട്രഷറർ), തങ്കമണി (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |