
തിരുവനന്തപുരം: കേരള യോഗാസന സ്പോർട്സ് അസോസിയേഷനും,റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം വെസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 5-ാമത് നാഷണൽ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. ഇന്ത്യയിലെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം കുമ്മനം രാജശേഖരൻ നിർവഹിച്ചു.ശാന്തിഗിരി ആശ്രമത്തിലെ ജനറൽ സെക്രട്ടറി സാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. കേരള യോഗാസന അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ഡോ.ജി.എൽ.വത്സല സ്വാഗതവും, അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.അരുൺ.എസ്.കുമാർ നന്ദിയും പറഞ്ഞു.ഏഷ്യൻ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി രമേശ് ലോഹൻ അദ്ധ്യക്ഷത വഹിച്ചു.നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി.കെ.ശർമ,നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് ശശിബൂഷൻ ജയിൻ,കേരള യോഗാസന അസോസിയേഷന്റെ എക്സിക്യുട്ടീവ് ഓഫീസർ ഡോ.എം.എൻ.സി.ബോസ്,അസോസിയേഷൻ ട്രഷറർ അഡ്വ.പ്രവീൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |