കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ പ്രതിഭാഗത്തിന്റെ ഹർജി എട്ടിന് പരിഗണിക്കാനായി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. തമിഴ്‌നാട്ടുകാരി പത്മയെ കൊന്നകേസിലെ ഹർജിയാണ് പരിഗണിക്കാൻ മാറ്റിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി ഒന്നാംപ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. 166 സാക്ഷികളും 147 തെളിവുകളും 307 രേഖകളും അടങ്ങിയ 1600 പേജുള്ള കുറ്റപത്രം 2023 ജനുവരിയിലാണ് സമർപ്പിച്ചത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 സെപ്തംബർ 16നാണ് പത്മയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയത്. അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവൽസിംഗിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ഒക്ടോബർ 11ന് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കാലടിയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലി കൊലക്കേസിലെ വിചാരണയും ഉടൻ ആരംഭിക്കും. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |