SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പത്തുലക്ഷം തട്ടി : മുൻകൂർ ജാമ്യം തള്ളി

തൃശൂർ: മാസം തോറും ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് വിശ്വാസവഞ്ചന ചെയ്ത് പത്ത് ലക്ഷം തട്ടിയെടുത്ത സ്ഥാപനത്തിന്റെ ജനറൽ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തെ ബില്യൺ ബീസ് മാനേജിംഗ് ഡയറക്ടറായ മറ്റത്തൂർ നിലംപതി ഈസ്റ്റ് കോടാലി വിരുത്തിപറമ്പിൽ സജിത്തിന്റെ (29) മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി.സെയ്തലവിയാണ് തള്ളിയത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം.


ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് ബില്യൺ ബീസ് എന്ന പേരിൽ നടത്തിവന്നിരുന്ന ട്രേഡിംഗ് സ്ഥാപനത്തിലെ ജനറൽ മാനേജരായ പ്രതിയും മറ്റ് സ്ഥാപന ഉടമകളും ചേർന്ന് മാസം 30,000 രൂപ ലാഭ വിഹിതമായി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, പത്ത് ലക്ഷം രൂപ രണ്ടാം പ്രതിയുടെ പേരിൽ ഇരിങ്ങാലക്കുടയിലുള്ള ഇൻഡസ് ഇൻഡ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തിപ്പിക്കുകയായിരുന്നു. തുടർന്ന് മുതലോ ലാഭവിഹിതമോ നൽകാതെ കബളിപ്പിച്ചു.


തെക്കുംകര രജിത്, കൊറ്റനെല്ലൂർ ടോജോ ജോസ്, ചാലക്കുടിയിൽ താമസിക്കുന്ന സത്യൻ എന്നിവർ പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പത്തോളം പേർ സമാനരീതിയിലുള്ള തട്ടിപ്പിനിരയായതായി പൊലീസിന് ബോദ്ധ്യപ്പെട്ടു. പ്രതികൾക്ക് ആരിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ അധികാരമില്ലാത്തതിനാൽ ബഡ്‌സ് നിയമത്തിന്റെ പരിധിയിൽ വരുമെന്നും ആഴത്തിലുള്ള അന്വേഷണം അത്യാവശ്യമാണെന്നും ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശം നൽകുമെന്നും ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാറിന്റെ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL