തിരുവനന്തപുരം: ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. നഗരത്തിലെ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകളിൽ ആയിരങ്ങൾ പങ്കാളികളായി. സഭാദ്ധ്യക്ഷന്മാരുടെയും പുരോഹിതന്മാരുടെയും കാർമ്മികത്വത്തിലായിരുന്നു ഈസ്‌റ്റർ ശുശ്രൂഷകൾ. പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിലെ തിരുക്കർമ്മങ്ങൾക്ക് ലത്തീൻ അതിരൂപത ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കാർമ്മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും പി.എം.ജി ലൂർദ്ദ് ഫെറോന പള്ളിയിൽ സിറോ മലബാർസഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാർമ്മികത്വം വഹിച്ചു. പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രൽ,വട്ടിയൂർക്കാവ് സെന്റ് പീറ്റേഴ്സ‌് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി,വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി,പാളയം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി കത്തീഡ്രൽ,മണ്ണന്തല വി. ജോൺ പോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി, കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻപള്ളി,ചിറ്റാഴ സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളി,തിരുമല ഹോളി ഫാമിലി പള്ളി,കാർമ്മൽ ഹിൽ ആശ്രമ ദേവാലയം,പേട്ട പള്ളിമുക്ക് സെന്റ് ആൻസ് ഫെറോന പള്ളി, പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി എന്നിവിടങ്ങളിലും ഈസ്റ്റർ ശുശ്രൂഷകൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |