കിളിമാനൂർ: ചൂട് ചട്ടുകം വച്ച് മക്കളെ പൊള്ളിച്ച മാതാവിനെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് കിളിമാനൂരിൽ ആയിരുന്നു സംഭവം. എട്ടും ആറും വയസുള്ള മക്കൾ അടികൂടുകയും മാതാവ് പറഞ്ഞിട്ട് കേൾക്കാത്തതിനെയും തുടർന്ന് ദോശ ഉണ്ടാക്കിക്കൊണ്ടിരുന്ന പഴുത്ത ചട്ടുകം കൊണ്ടാണ് മാതാവ് കുട്ടികളുടെ പുറത്ത് പൊള്ളിച്ചത്. കുട്ടികൾ തമ്മിൽ വഴക്കുകൂടി കഴുത്തിന് കുത്തിപ്പിടിക്കുകയും സംഭവം ഭയാനമാവുകയും ചെയ്തതോടെ സഹികെട്ടു ചെയ്യുകയായിരുന്നു എന്നാണ് മാതാവിന്റെ മൊഴി. വൈകിട്ടോടെ വീട്ടിൽ എത്തിയ പിതാവ് സംഭവം അറിയുകയും പൊള്ളിയ ചിത്രം എടുത്ത് ടീച്ചർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സ്കൂൾ അധികൃതർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ജുവനൈൽ ആക്ട് പ്രകാരം മാതാവിനെതിരെ കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |