തിരുവനന്തപുരം: ഹോട്ടൽ ബാത്ത്റൂമിൽ നിന്ന് യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ ഹോട്ടൽ ജീവനക്കാരനെ പൊലീസ് അറസ്റ്ര് ചെയ്തു. പേയാട് സ്വദേശി ദേവ ആണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് സമീപത്തെ ഹോട്ടലിൽ ശനിയാഴ്ച പുലർച്ചെ 5.50നായിരുന്നു സംഭവം. ചെന്നൈ സ്വദേശിയായ 25കാരിക്കാണ് ദുരനുഭവമുണ്ടായത്. ബാത്ത്റൂമിന് സമീപം മറഞ്ഞുനിന്ന പ്രതി കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങൾ മൊബൈൽഫോണിൽ പകർത്തുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി. ഹോട്ടലിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |