SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

പറവൂർ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി

ആലപ്പുഴ: പറവൂ‌ർ പീഡനക്കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് പണം നൽകി കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നതായി പരാതി. കേസിലെ പ്രതിയും പണം ഇടപാടിൽ പങ്കാളിയുമായിരുന്ന വർക്കല ചെമ്മരുതി ശ്രീശൈലത്തിൽ ബാബുരാജാണ് അതിജീവതയ്ക്കും കേസിലെ മറ്റ് 5 പ്രതികൾക്കുമെതിരെ ക്രമസമാധാനച്ചുമതലയുള്ള എ.‌ഡി.ജി.പിക്കും തിരുവനന്തപുരം റൂറൽ എസ്.പിക്കും പരാതി നൽകിയത്. ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ, സുജിത്ത്, അനിൽകുമാർ, ശിവകുമാർ എന്നിവരാണ് പരാതിയിൽ ഉൾപ്പെട്ട പ്രതികൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 167 കേസുകളാണ് പറവൂർ പീ‌ഡനക്കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതികളായ ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും മ​റ്റൊരു പ്രതിയുടെ സഹോദരനായ സുജിത്തും രണ്ടു സഹായികളും ഇടനിലക്കാരനായ എറണാകുളത്തെ അഭിഭാഷകൻ മുഖേന 35 ലക്ഷം രൂപ പെൺകുട്ടിക്ക് കൈമാറി. തുടർന്ന് കഴിഞ്ഞ മാർച്ച് ഒന്നിന് കോടതിയിൽ പ്രതികൾക്ക് അനുകൂലമായി പെൺകുട്ടി മൊഴിമാറ്റി നൽകി. പെൺകുട്ടിയെ വിസ്തരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് പണം നൽകിയതെന്നും പരാതിയിൽ പറയുന്നു.

പണം നൽകുന്നത് സംബന്ധിച്ച് പ്രതികൾ തമ്മിലുണ്ടായതർക്കമാണ് പരാതിക്കു കാരണമായതെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL