SignIn
Kerala Kaumudi Online
Friday, 23 October 2026 12.10 AM IST

വോട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായും വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ അനുകുമാരി അവധി പ്രഖ്യാപിച്ചു. മാർ ഇവാനിയോസ് വിദ്യാനഗറിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല. വോട്ടെടുപ്പ് ദിനമായ നാളെ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 13ന് അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL