SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

മാലിന്യത്തിൽ മുങ്ങി തീരം

1

പൂവാർ: പരിസര മലിനീകരണത്താൽ പകർച്ചവ്യാധിഭീതി വ്യാപകമാകുന്ന തീരപ്രദേശത്ത് മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ പകർച്ചവ്യാധിഭീതി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ആയതിനാൽ തീരപ്രദേശത്ത് മഴക്കാലപൂർവ ശുചീകരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ അവലോകന യോഗങ്ങൾ ചേരണമെന്നും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന യോഗത്തിൽ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ,സാമൂഹ്യ,സാംസ്കാരിക സംഘടനകൾ,രാഷ്ട്രീയ പാർട്ടികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം ചേരേണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കൊതുക് ജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ വൃത്തിയാക്കുകയും വേണമെന്നാണ് ആവശ്യം.

 പ്രധാന പ്രശ്നങ്ങൾ

കുളത്തർ,പൂവാർ,കരുംകുളം, കോട്ടുകാൽ തുടങ്ങിയ പഞ്ചായത്ത് മേഖലയിലെ തീരദേശങ്ങൾ

 വേണം മാറ്റങ്ങൾ

മഴക്കാലത്ത് സ്ഥിരമായി വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവ ഒഴിവാക്കണം.

പകർച്ചവ്യാധിഭീതി നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് വീടുകളിൽ എത്തിക്കണം.

കൊതുക്, എലി എന്നിവയുടെ ആവാസ കേന്ദ്രങ്ങൾ കണ്ടെത്തി മാലിന്യ മുക്തമാക്കണം

 മലിനജലം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കണം.

 കുട്ടികൾക്കും മുതിർന്നവർക്കും രോഗബാധിതർക്കും കൂടുതൽ പരിരക്ഷ നൽകാൻ സുരക്ഷ ഒരുക്കണം.

 ആവശ്യങ്ങൾ ഏറെ

പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ഐസൊലേഷൻ വാർഡ് പ്രവർത്തന സജ്ജമാക്കണം. തകരാറിലായ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. പൂവാർ,പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതമാക്കണം. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ഉറപ്പുവരുത്തണം. അത്യാവശ്യം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യ പ്രവർത്തകർ അടങ്ങിയ സംഘം എല്ലാ വീടുകളും സന്ദർശിക്കാൻ ആവശ്യമായ ക്രമീകരണം നടത്തണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL