
തിരുവനന്തപുരം: സൂര്യശ്രീ നിമിഷ രചിച്ച 'ഡാർക്ക്നൈറ്റ്' എന്ന മലയാള കുറ്റാന്വേഷണ നോവൽ സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻനായർ നോവലിസ്റ്റിന്റെ മക്കളായ നക്ഷത്ര,നവമി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.'സഹയാത്രിക' സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ബേബികൃഷ്ണൻ അദ്ധ്യക്ഷനായി.ഡോ.അശോക്ശങ്കർ,മീരനായർ,മായ അനൂപ്,അനിത ദിവോദയം,രാജലക്ഷ്മി കൊച്ചുമഠം,സീനരവിവള്ളികുന്നം,അനിത കൊല്ലം,സിനി,സുര്യ ശ്രീനിമിഷ് എന്നിവർ പങ്കെടുത്തു.തുടർന്ന് അനിത ദിവോദയത്തിന്റെ 'മുന്തിരി മുറിവുകൾ' എന്നകൃതി ചർച്ചചെയ്തു. മീരനായർ പുസ്തകാവതരണം നത്തി.കവിയരങ്ങും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
